പ്രൊഫൈൽ പിക്ചറുകൾക്ക് പുതിയ സുരക്ഷയൊരുക്കി ഫേസ്ബുക്ക്.

ഫേസ്ബുക്കിൽ ഇനി ധൈര്യപൂർവ്വം നിങ്ങളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കാം.

ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനോ സ്ക്രീൻ ഷോട്ട് എടുക്കാനോ ഇനിയാർക്കും സാധിക്കുകയില്ല.

സ്ത്രീകളുടെ ചിത്രമെടുത്ത് ദുരുപയോഗം ചെയ്യുന്നതിന് ഒരു തടയിടുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.

സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും സ്വന്തം അക്കൗണ്ടുകളിൽ പ്രൊഫ്രൈൽ പിക്ചറുകൾ ഉപയോഗിക്കാറില്ല.

ഇതു സംബന്ധിച്ച് കമ്പനി നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ ഈ സുരക്ഷാപ്രശ്നം പരിഗണിക്കപ്പെട്ടത്.

തുടർന്ന് ഇന്ത്യയിലെ ഏജൻസികളുമായി ചർച്ച നടത്തി പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.

ഇനി മുതൽ പ്രൊഫൈല്‍ പിക്ചറുകൾ അപ്ഡേറ്റ് ചെയ്യുന്ന വേളയിൽ ഓപ്ഷണൽ പ്രൊഫൈൽ പിക്ചർ ഗാർഡ് എന്നൊരു ഓപ്ഷൻ കൂടി ചോദിക്കുന്നതായിരിക്കും.

 ഈ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നെയാർക്കും പ്രൊഫൈൽ പിക്ചറുകൾ ഡൗണ്‍ലോഡ് ചെയ്യുവാനോ പങ്കുവയ്ക്കുവാനോ കഴിയില്ല.
നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്ത് അല്ലാത്തൊരാൾക്ക് പ്രൊഫൈൽ ചിത്രങ്ങളിൽ നിങ്ങളെ ടാഗ് ചെയ്യുന്നതും ഫേസ്ബുക്ക് ഡിസേബിൾ ചെയ്തിട്ടുണ്ട്.
Back to top button