ഫ്രാൻസിലെ ബൗലേവാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിവെച്ചു

പാരീസ്: ഫ്രാൻസിലെ ബൗലേവാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിവെച്ചു.

ഒരു പൊലീസുകാരൻ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചതിൽ അക്രമിയും കൊല്ലെപ്പട്ടു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ്ബസിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതര പരിക്കുമേറ്റു.

അതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്ത്തി.

പ്രസിഡൻറ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം.

ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ വിവരങ്ങൾ അന്വേഷണ ആവശ്യർഥം പുറത്തുവിടുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മരിച്ച പൊലീസ്ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് കാമ്പയിൻ നിർത്തിവെച്ചു.

1
Back to top button