ബ്രിട്ടനിൽ 38 ഇന്ത്യക്കാർ പിടിയിൽ

ലണ്ടൻ: ബ്രിട്ടനിൽ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാർ ബ്രിട്ടീഷ് ഇമിഗ്രേഷൻ വകുപ്പിെൻറ പിടിയിൽ.

ലെസ്റ്റർ സിറ്റിയിൽ തൊഴിലിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളടക്കമുള്ളവർ പിടിയിലായത്.

കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ രണ്ട് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.

ഇന്ത്യക്കാർക്ക് പുറമെ ഒരു അഫ്ഗാൻ പൗരനും പിടിയിലായിട്ടുണ്ട്.

പിടിയിലായവരിൽ 31 പേരും വിസ കാലാവധി കഴിഞ്ഞവരാണ്.

ഏഴുപേർ കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നുകയറിയവരായിരുന്നെന്ന് അധികൃതർ പറഞ്ഞു.

കൃത്യമായ വിസയില്ലാത്തവർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങൾ ഒാരോ തൊഴിലാളിയുടെ പേരിലും 20000 പൗണ്ട് വീതം പിഴയടക്കേണ്ടിവരും.

1
Back to top button