കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഒമ്പതായി

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ഊർജിതമാക്കി

കശ്മീരിലെ സോപോറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഒമ്പതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ഊർജിതമാക്കി. യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ നാളെ കശ്മീർ താഴ്വര സന്ദർശിക്കാനിരിക്കെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷമുള്ള അഞ്ചാമത്തെ ഗ്രനേഡ് ആക്രമണമാണ് ഇന്നുണ്ടായത്. സോപോറിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ നാളെ കശ്മീർ താഴ്വര സന്ദർശിക്കാനിരിക്കുകയാണ്. ഗ്രനേഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താഴ്വരയിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.

അനന്ത്നാഗ് ജില്ലയിൽ ഈമാസം അഞ്ചിന് നടന്ന ആക്രമണത്തിൽ ഒരു പൊലീസുകാരനടക്കം പതിനാല് പേർക്ക് പരിക്കേറ്റിരുന്നു. പന്ത്രണ്ടാം തീയതി ശ്രീനഗറിലെ ഹരിസിങ് ഹൈ സ്ട്രീറ്റിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഏഴുപേർക്കും, പതിനാറിന് കരൺ നഗർ പോലീസ് സ്റ്റേഷന് നേർക്കുണ്ടായ ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button