ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി കേന്ദ്രസർക്കാർ

ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നും മാധ്യമസ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുവെന്നും കേന്ദ്രസർക്കാർ

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. പൊതുതാത്പര്യഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നും മാധ്യമസ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കാരണങ്ങൾ ഹർജിക്കാരോട് വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ, കുട്ടികളെ തടവിലാക്കിയെന്ന റിപ്പോർട്ടുകളെ തള്ളി. അതേസമയം, കശ്മീർ ഹർജികൾ നവംബർ അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി.

Back to top button