അന്തദേശീയം (International)പ്രധാന വാ ത്തക (Top Stories)

നീരവ് മോദി ന്യൂയോർക്കിലുള്ളതായി റിപ്പോർട്ട് ചെയ്തു

നീരവ് മോദി ന്യൂയോർക്കിലുള്ളതായി റിപ്പോർട്ട്

<p>ന്യൂയോര്‍ക്ക്: ഇന്ത്യയിൽ 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി കടന്ന വജ്രവ്യവസായി നീരവ് മോദി ന്യൂയോർക്കിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്‍റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവ് താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നീരവിന്‍റെ മാഡിസൺ അവന്യൂവിലുള്ള ആഭരണശാലക്ക് സമീപത്താണ് ഈ അപ്പാർട്ട്മെന്‍റ്. നീരവിന്‍റെ സ്യൂട്ടിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.</p>

മാധ്യമ പ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ കുടുംബത്തെയോ കണ്ടെത്താനായില്ല. എന്നാൽ നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്‍റെ അകത്തേക്കും പുറത്തേക്കും പോയത് ശ്രദ്ധയില്‍പ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

<p>ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈയിലെ ശാഖ വഴിയാണ് നീരവ് കോടികളുടെ തട്ടിപ്പ് നടത്തിയത്. എന്നാൽ അവർ പരാതി നൽകുന്നതിന് മുൻപെ തന്നെ നീരവ് രാജ്യം വിട്ടു.</>

Tags

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button
%d bloggers like this: