ആത്മീയം (Spirituality)

” നിര്‍ജല ഏകാദശി” ജൂണ്‍ അഞ്ച് തിങ്കളാഴ്ച….

" നിര്‍ജല ഏകാദശി" ജൂണ്‍ അഞ്ച് തിങ്കളാഴ്ച

</p>ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ള ” നിര്‍ജല ഏകാദശി” ജൂണ്‍ അഞ്ച് തിങ്കളാഴ്ചയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ, ( നിർജല) ജലം പോലും സേവിക്കാതെ തികഞ്ഞ ഭക്തി നിർഭരമായി അനുഷ്ഠിക്കുകയാണെങ്കിൽ നാം ഈ ജന്മം ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. <p>

ഹിന്ദുമത വിശ്വാസികൾക്കിടയിൽ ഏകാദശിക്ക് പ്രഥമ സ്ഥാനമാണുള്ളത്. എന്തെന്നാൽ ഏകാദശി വൃതം ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പട്ടതാണ്. അതിനാൽ വിഷ്ണുഭഗവാന്‍റെ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു.

നിർജല ഏകാദശി വൃതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, ഭക്ഷണം എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം അർപ്പിക്കുക.
നാരായണായ വിദ്മഹേ

വാസുദേവായ ദീമഹീ
തന്നോ വിഷ്ണു പ്രചോദയാത്!!!

<p>ഇത് 108 പ്രാവശ്യം ചൊല്ലി തുളസിയില വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക. (പ്രത്യേക ശ്രദ്ധക്ക് :
ഏകാദശി ദിവസം തുളസിയില നുള്ളരുത്) ഈ പൂജ വൃതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം . </>

Tags

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button
%d bloggers like this: