കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസക്ക് ലഭ്യമാക്കും: ഗഡ‍്‍കരി

കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസക്ക് ലഭ്യമാക്കും

ഭോപ്പാൽ: രാജ്യത്ത് കടൽവെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ‍്‍കരി. തമിഴ‍്‍നാട്ടിലെ തൂത്തുക്കുടിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദ്രാബനിൽ നദി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗഡ‍്‍കരി.

രാജ്യത്ത് നദീജലത്തിനായി സംസ്ഥാനങ്ങൾ തമ്മിൽ ത‍ർക്കം നടക്കുന്നത് ദൗ‍ർഭാഗ്യകരമാണ്. എന്നാൽ നദീജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നതിൽ ആ‍ർക്കും പരാതിയില്ല. ഇന്ത്യയും പാകിസ്ഥാനും ആറ് നന്ദികൾ പങ്കിടുന്നുണ്ട്. ഇങ്ങനെ നദീജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നുമുണ്ട്. ഇതേ കുറിച്ച് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button