ദേശീയം (National)പ്രധാന വാ ത്തക (Top Stories)

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചു.

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചു.

ബുധനാഴ്‍ച വൈകീട്ട് രാജ്‍ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ടാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്. ഭരണം പങ്കിടുന്ന ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.

ആര്‍ജെഡി നേതാവും ലാലുപ്രസാദ് യാദവിന്‍റെ മകനുമായ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനൊടുവിലാണ് നിതീഷിന്‍റെ രാജി.

അഴമതി കേസില്‍ തേജസ്വി യാദവിന്‍റെ പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‍തതിനെത്തുടര്‍ന്നാണ് മുന്നണിയില്‍ പ്രശ്‍നം തുടങ്ങിയത്.

 തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് നിതീഷ് കുമാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് തള്ളിയ ആര്‍ജെഡി തേജസ്വി രാജിവെക്കില്ലെന്നും ഉപമുഖ്യമന്ത്രിയായി തുടരുമെന്നും നിലപാടെടുത്തു. തുടര്‍ന്നാണ് നിതീഷ് രാജി തീരുമാനമെടുത്തത്.
Tags
Back to top button