ദേശീയം (National)

നിതീഷ് കുമാറിന്‍റെ നീക്കം ദൗര്‍ഭാഗ്യകരമെന്ന് ശരത് യാദവ്.

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ മന്ത്രിസഭ രൂപീകരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ്. ബിഹാറിലെ സംഭവവികാസങ്ങളുമായി യാതൊരു വിധത്തിലും യോജിക്കാനാവില്ല.

രാഷ്ട്രീയമായ ഈ അട്ടിമറിയോടെ ജനവിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ജനങ്ങള്‍ വോട്ടുചെയ്തത് ഇതിനു വേണ്ടിയല്ലെന്നും ശരത് യാദവ് പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു മഹാസഖ്യം തകര്‍ക്കപ്പെട്ടതിനെ കുറിച്ച് ഇതുവരെ ശരത് യാദവ് പ്രതികരിച്ചിരുന്നില്ല.

 കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ശരത് യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം ശരത് യാദവ് തന്നെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായി ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
Tags
Back to top button