കോട്ടയത്ത് നിപായില്ലെന്ന് ആരോഗ്യ വകുപ്പ്

കോട്ടയത്ത് നിപായില്ലെന്ന് ആരോഗ്യ വകുപ്പ്

</p>കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നിപാ ബാധയുണ്ടെന്ന സംശയത്തില്‍ പരിശോധനയ്ക്കയച്ച രണ്ട് പേരുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ട് പേര്‍ക്കും നിപാ ഇല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. <p>

കോട്ടയത്ത് വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയുടെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ കോട്ടയം സ്വദേശിനിയുടെയും രക്ത, സ്രവ സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്ത് വന്നത്.

<p>വിവാഹ നിശ്ചയത്തിനായി കോട്ടയത്തേക്ക് വരികയായിരുന്ന 57 വയസുകാരന് വഴിയില്‍ വച്ച് ആരോഗ്യ സ്ഥിതി മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇരുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയുമായിരുന്നു. </>

advt
Back to top button