യൂറോപ്യന്‍ നഗരങ്ങളിൽ നോ പാന്‍റ്സ് ഡേ ആഘോഷം നടന്നിരുന്നു.

യൂറോപ്യന്‍ നഗരങ്ങളിൽ നോ പാന്‍റ്സ് ഡേ ആഘോഷം നടന്നിരുന്നു.

ലണ്ടന്‍: യൂറോപ്യന്‍ നഗരങ്ങളിൽ 17 കൊല്ലം മുമ്പ് ആരംഭിച്ച നോ പാന്‍റ്‍സ് ഡേ ആഘോഷം ഇന്നലെയും നടന്നു. എല്ലാവര്‍ഷവും ജനുവരി 13നാണ് നോ പാന്‍റ്സ് ഡേ ആഘോഷിക്കാറുള്ളത്. ഇതിന്‍റെ ഭാഗമായി ഷര്‍ട്ടോ ബനിയനോ ധരിച്ച് അടിവസ്ത്രവുമിട്ട് അനേകം പുരുഷന്മാരും സ്ത്രീകളും ലണ്ടന്‍ മുതല്‍ പാരീസ് വരെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളില്‍ കയറി ഇറങ്ങി. ട്യൂബ് ട്രെയിനുകളില്‍ പാന്‍റ്സ് ധരിക്കാതെയുള്ള ഈ ആഘോഷം തുടങ്ങിയത് 2002-ലാണ്.

ന്യൂയോര്‍ക്കില്‍ ആരംഭിച്ച നോ പാന്റ്‌സ് സബ്‌വേ റൈഡ് ഇപ്പോള്‍ ലോകമെങ്ങും പ്രശസ്തവുമാണ്. ഇപ്പോള്‍ ലോകത്തെ അറുപതോളം നഗരങ്ങളില്‍ നോ ട്രൗസേഴ്‌സ് ഓണ്‍ ദ ട്യൂബ് റൈഡ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി ലണ്ടനില്‍ ആളുകള്‍ ആദ്യം ട്രഫാല്‍ഗര്‍ സ്‌ക്വയറിന് മുന്നിലുള്ള നാഷണല്‍ ഗാലറിക്ക് പുറത്തായി സമ്മേളിക്കും. പിന്നീട് ട്യൂബ് ട്രെയിനുകളിൽ അടിവസ്ത്രം ധരിച്ച് കയറി ആഘോഷം നടത്തും.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയാണ് ഇവര്‍ ആളുകളെ സംഘടിപ്പിച്ചത്. ജര്‍മനി, ഷിക്കാഗോ, ന്യുയോര്‍ക്ക് സിറ്റി, ആംസ്റ്റര്‍ഡാം, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ ഇടങ്ങളിലും നോ പാന്‍റ്സ് ഡേ ആഘോഷം നടന്നിരുന്നു.

Back to top button