അന്തദേശീയം (International)പ്രധാന വാ ത്തക (Top Stories)

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം കസുവോ ഇഷിഗുറോവിന്.

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോവിന്.

നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഇഷിഗുറോ 1989ലെ ബുക്കർ പുരസ്കാര ജേതാവ് കൂടിയാണ്.

സമകാലിക ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തിലെ പ്രമുഖ സാന്നിധ്യമായ അദ്ദേഹം നാല് തവണ ബുക്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

1954ൽ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോവിൻെറ ജനനം.

 ‘എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്’, ‘ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ഫ്‌ളോട്ടിങ് വേള്‍ഡ്’, ‘ദി അണ്‍കള്‍സോള്‍ഡ്’, ‘വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്’, ‘നെവര്‍ ലെറ്റ് മി ഗോ’ എന്നിവയാണ് പ്രധാന കൃതികൾ.
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു