അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന്

കോഴിക്കോട്: വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കോഴിക്കോട് സാമൂതിരി.

വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്.

അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല.

അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും സാമൂതിരി പറയുന്നു.

കോഴിക്കോട് സാമൂതിരിയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി. ആര്‍ രാമവര്‍മ്മയാണ് ഇൗ വിഷയത്തില്‍ സാമൂതിരിയുടെ നിലപാട് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയത്.

യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണ്. അതിനാല്‍ യേശുദാസിനെ പ്രവേശിപ്പിക്കണം.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്നും സാമൂതിരി വ്യക്തമാക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് സാമൂതിരി.

Back to top button