നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

മൂന്ന് ലക്ഷം രൂപവരെയാണ് ധനസഹായം നൽകുക.

നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ധനസഹായം നൽകുന്നത്. മൂന്ന് ലക്ഷം രൂപവരെയാണ് ധനസഹായം നൽകുക.

അപേക്ഷ ഫോറം നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org – ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 30 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും 18004253939(ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും ലഭിക്കും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button