കിം ജോങ് ഉൻ 11 ഗായകരെ മൃഗീയമായി കൊന്നുവെന്ന് വെളിപ്പെടുത്തൽ.

സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് അൺ 11 ഗായകരെ ക്രൂരമായി കൊന്നുവെന്ന് വെളിപ്പെടുത്തി യുവതി.

ഗായകരുടെ മരണം നേരിട്ട് കാണേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി ഹീ യോൺ ലിം എന്ന യുവതിയാണ് രംഗത്തെത്തിയത്..

2015 ൽ ഉത്തരകൊറിയയിൽ നിന്ന് അതീവരഹസ്യമായി അമ്മക്കും സഹോദരനുമൊപ്പം ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയതാണ് ലിം.

അശ്ലീല ചിത്ര നിർമിച്ചെന്നായിരുന്നു ഗായകർക്കെതിരെ ചുമത്തിയ കുറ്റം. ഗായകരെ കൈകെട്ടി, വായ മൂടിക്കെട്ടി, കറുത്ത തുണി കൊണ്ട് മുഖം മൂടി, ചാട്ട കൊണ്ട് അടിച്ച് കിം അവരെ തോക്കിന് മുന്നിൽ എത്തിച്ചുവെന്ന് ലിം വ്യക്തമാക്കുന്നു.

പീരങ്കികളിൽ നിന്നും തുരുതുരെ വെടിയുതിർത്ത് അവരുടെ ശരീരം ചിന്നഭിന്നമാക്കി. ചിതറിത്തെറിച്ച ശരീരഭാഗങ്ങളിൽ കൂടെ പട്ടാള ടാങ്കുകൾ കയറ്റി ഇറക്കി.

ഈ കാഴ്‌ചകൾ കാണാൻ 100000 ഓളം ആൾക്കാരെ കിം വിളിച്ചു വരുത്തി. അക്കൂട്ടത്തിൽ താനും ഉണ്ടായിരുന്നെന്ന് ലിം പറഞ്ഞു.
വധശിക്ഷകൾ നടപ്പാക്കുമ്പോൾ കാണാൻ ആളുകളെ വിളിച്ചു ചേർക്കുന്നതും അതിന് ശേഷം ആസ്വദിച്ച് ഭക്ഷണം അകഴിക്കുന്നതും കിമ്മിന്‍റെ വിനോദമാണെന്നും ലിം വെളിപ്പെടുത്തി.
advt
Back to top button