സംസ്ഥാനം (State)

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ എൻ.എസ്.എസിന് ആശ്വാസം

വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന പരാതിയിൽ തുടർനടപടിക്കില്ലെന്ന് പരാതിക്കാർ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ എൻ.എസ്.എസിന് ആശ്വാസം. തുടർനടപടിക്കില്ലെന്ന് പരാതിക്കാർ അറിയിച്ചു. വട്ടിയൂർക്കാവിൽ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ സെക്രട്ടറിയായുള്ള കെ.സി വിക്രമനാണ് സി.പി.ഐ.എമ്മിനു വേണ്ടി പരാതി നൽകിയിരുന്നത്. എന്നാൽ പരാതിക്കാർ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അറിയിച്ചതായുള്ള റിപ്പോർട്ട് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചു.

പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാൽ തന്നെ തുടർനടപടികൾ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് വിവരങ്ങൾ.

Tags
Back to top button