സംസ്ഥാനം (State)

നഴ്​സുമാരുടെ സമരം; തൊഴിൽ മന്ത്രിയുമായി ഇന്ന്​ വീണ്ടും ചർച്ച.

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ശ​മ്പ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന  നി​രാ​ഹാ​ര​സ​മ​രം ച​ർ​ച്ച​ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്​​ച​ തൊ​ഴി​ൽ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം.

സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ രാ​വി​ലെ 11ന്​ ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രും സ​മ​രം തു​ട​രു​ന്ന ഇ​ന്ത്യ​ൻ ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​നെ​യാ​ണ് ച​ർ​ച്ച​ക്ക് വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​സോ.

കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണി​ത്.

ക​ഴി​ഞ്ഞ 16 മാ​സ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടും തീ​രു​മാ​നം ഒ​ന്നും ആ​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ്​ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ന്ന​തെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന വാ​ക്ക് വി​ശ്വ​സി​ച്ചു ന​ഴ്സു​മാ​ർ മി​ണ്ടാ​തി​രു​ന്നാ​ൽ ക​ഴി​ഞ്ഞ ച​ർ​ച്ച​ക​ളി​ലേ​തു​പോ​ലെ ത​ന്നെ ഇ​നി​യു​ള്ള ച​ർ​ച്ച​യും മാ​നേ​ജ്​​​മ​െൻറു​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കും.

സ​മ​ര​ത്തി​െൻറ കാ​ര്യം ഇ​ന്ത്യ​ൻ ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​ൻ നേ​ര​േ​ത്ത ത​ന്നെ അ​റി​യി​ച്ച​താ​ണ്.

അ​തു​കൊ​ണ്ട് പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യം എ​ടു​ത്തു​പ​റ​ഞ്ഞു ന​ഴ്സു​മാ​രെ കു​റ്റം​പ​റ​യാ​ൻ മാ​നേ​ജ്​​മ​െൻറി​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്നും അ​സോ. വ്യ​ക്ത​മാ​ക്കി.
അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​ന്​ പി​ന്തു​ണ അ​റി​യി​ച്ച്​ വി​വി​ധ ജി​ല്ല​ക​ളി​ൽ യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​ലാ​ണ്. അ​വ​രെ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് ലേ​ബ​ർ ക​മീ​ഷ​ണ​ർ ച​ർ​ച്ച​ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്.

Tags
Back to top button