Uncategorized

ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു

ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു

കാർമേഘങ്ങളിപ്പോള്‍ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു
അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ സ്വീകരിക്കുന്നു
ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു
‘ഒടിയനെ’ക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദിയെന്ന് നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. ചിത്രമിറങ്ങി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്‍റെ പ്രതികരണം. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്ന രീതിയിലുള്ള സംവാദങ്ങള്‍ സോഷ്യൽമീഡിയയിലടക്കം നടക്കുന്ന സമയത്താണ് മഞ്ജുവിന്‍റെ പ്രതികരണം.

ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷമെന്നും മഞ്ജു പറയുന്നു. കാർമേഘങ്ങളിപ്പോള്‍ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നുവെന്ന പ്രതീകാത്മകമായ രീതിയിലുള്ള വാക്കുകളും മഞ്ജു കുറിച്ചിട്ടുണ്ട്. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു.

വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെയെന്നും താരം ആശംസിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ സംവിധായകൻ ശ്രീകുമാര്‍ മേനോൻ കഴിഞ്ഞദിവസം ചിത്രത്തെ കുറിച്ച് മ‌ഞ്ജു സംസാരിക്കണമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Tags
Back to top button
%d bloggers like this: