സംസ്ഥാനം (State)

ഓഖി ദുരന്തം: ആശ്രിതര്‍ക്കുള്ള ധന സഹായ വിതരണം ചൊവ്വാഴ്ച നടത്തുമെന്നു മന്ത്രി.

ഓഖി ദുരന്തം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായ വിതരണം ചൊവ്വാഴ്ച നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കാണാതായ 91 പേർ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിക്ഷേപിച്ചതിന്റെ രേഖകൾ കൈമാറും.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളായ 365 പേർക്കാണ് സംസ്ഥാന സർക്കാരിന്‍റെ ധനസഹായം ലഭിക്കുക. ഇനിയും കണ്ടുകിട്ടാത്തവരെ മരിച്ചതായി കണക്കാക്കി ഒരു കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് നൽകുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 49 പേരുടെ മൃതദേഹങ്ങൾ നേരത്തെ കിട്ടിയിരുന്നു. ഇവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതിന്റെ രേഖകൾ നേരത്തെ കൈമാറി.

വെട്ടുകാട് പള്ളി പരിസരത്തു വൈകിട്ടു സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഓഖി ദുരന്തത്തിൽപെട്ട് ആകെ മരണമടഞ്ഞത് 141 പേരാണെന്നാണ് ഇതോടെ ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button