ദേശീയം (National)

മന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് എട്ടു വയസുകാരൻ കൊല്ലപ്പെട്ടു.

മന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് എട്ടു വയസുകാരൻ കൊല്ലപ്പെട്ടു.

ഗോണ്ട: മന്ത്രിയുടെ വാഹനത്തിൻ്റെ അകമ്പടിവാഹനം ഇടിച്ച് എട്ടു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്.

ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭാറിൻ്റെ അകമ്പടിവാഹനം ഇടിച്ചായിരുന്നു ഞായറാഴ്ച പുലർച്ചെ അപകടം ഉണ്ടായത്.

സംഭവത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടിയിരുന്നു.

അതേസമയം, സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഗോണ്ട എസ് പി പറഞ്ഞു.

സംഭവത്തിൽ ഉചിതമായ നടപടി എത്രയും പെട്ടെന്ന് പൊലീസ് എടുക്കുമെന്ന് ഉറപ്പു നൽകുന്നു. കുട്ടിയെ ഇടിച്ച ഇന്നോവ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

കൂടാതെ, വാഹനത്തിൻ്റെ ഡ്രൈവർ ആയിരുന്ന രാംജിത് രാജ്ഭാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.

ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച്-പരസ്പൂര്‍ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഴിയരികിൽ കളിച്ചു കൊണ്ട് നിൽക്കുകയായിരുന്ന കുട്ടി ആയിരുന്നു അപകടത്തിൽപ്പെട്ടത്.

congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.