പി.എസ്.സി പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ വൺ ടൈം പാസ്_വേർഡ് നിർബന്ധമാക്കുന്നു.

10 മിനിട്ട് നേരത്തേക്ക് സാധുതയുള്ള ഒ.ടി.പി അനുവദിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ വൺ ടൈം പാസ്വേർഡ് (ഒ.ടി.പി) നിർബന്ധമാക്കുന്നു. ഇതിനായി 10 മിനിട്ട് നേരത്തേക്ക് സാധുതയുള്ള ഒ.ടി.പി അനുവദിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

വിവിധ പോലീസ് ബറ്റാലിയനുകളിലെ സിവിൽ പോലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശിപാർശ ചെയ്യന്ന ഉദ്യോഗാർത്ഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബയോമെട്രിക് പരിശോധനയ്ക്കു ശേഷം 21,22 തീയതികളിൽ ഇവർക്ക് നേരിട്ടു നിയമന ശിപാർശ കൈമാറും. ഇതിലേക്കായി ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യണമെന്നും പി.എസ്.സി നിർദ്ദേശിച്ചു.

ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button