ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സാങ്കേതിക സർവ്വകലാശാല പരീക്ഷാ പരിഷ്കരണത്തിൽ മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടെന്നാണ് ആരോപണം

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവ്വകലാശാല പരീക്ഷാ പരിഷ്കരണത്തിൽ മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടെന്നാണ് ആരോപണം. എന്നാൽ സാങ്കേതിക സർവ്വകലാശാലയിൽ ഇടപെട്ടിട്ടില്ലെന്നും പരാതി പരിഹരിക്കാനുള്ള കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകുകയാണ് ചെയ്തതെന്നും മന്ത്രി കെ ടി ജലീലിൻറെ ഓഫീസ് വിശദീകരണം നൽകി.

സർവകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന രീതിയിൽ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്ക്കരിച്ച് കെ.ടി.ജലീൽ നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചുവെന്നു ചെന്നിത്തല ആരോപിച്ചു.

എന്നാൽ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. സാങ്കേതിക സർവ്വകലാശാലയിൽ ഇടപെട്ടിട്ടില്ലെന്നും , പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണ്ണയത്തിലെയും പരാതി പരിഹരിക്കാനാണ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ചതെന്നും മന്ത്രിയുടെ ഓഫീസ് വ്യകത്മാക്കി. സർവകലാശാലയുടെ അധികാരത്തിൽ കൈ കടത്തിയിട്ടില്ലെന്നും വൈസ് ചാൻസലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു.

സിൻഡിക്കേറ്റിൽ പോലും ചർച്ച ചെയ്യാതെ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം അതേപടി വിസി ഉത്തരവായി ഇറക്കിയതടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 28 ന് നിയമസഭ ചേരുമ്പോൾ സഭയിലും ഈ വിഷയങ്ങൾ ചർച്ചയാകും. ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഗവർണർക്ക് വീണ്ടും കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button