സംസ്ഥാനം (State)

വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. ബി.ജെ.പിയുടെ നീതി രക്ഷാ മാർച്ചിന് ഇന്ന് തുടക്കം.

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബി.ജെ.പിയുടെ നീതി രക്ഷാ യാത്ര

വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. ബി.ജെ.പിയുടെ നീതി രക്ഷാ മാർച്ചിന് ഇന്ന് തുടക്കം. വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബി.ജെ.പിയുടെ നീതി രക്ഷാ യാത്ര.

വാളയാർ അട്ടപ്പള്ളത്ത് നിന്ന് തുടങ്ങുന്ന മാർച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാർ, പുതുശേരി പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ നാളെ കളക്ടറേറ്റിനു മുമ്പിൽ സമാപിക്കും. ആദ്യ ദിനത്തിലെ സമാപന യോഗത്തിൽ ബി.ജെ.പി ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി സംസാരിക്കും.

അതേസമയം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യാഗ്രഹം തുടരുകയാണ്.
അട്ടപ്പളം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സമരം. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസിന്റെയും നിലപാട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ പാലക്കാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലും പ്രഖ്യാപിച്ചിരുന്നു.

Tags
Back to top button