രാഷ്ട്രീയ കൊലപാതകങ്ങള്‍, പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നും മുടങ്ങി.

നിയമസഭ ഇന്നും മുടങ്ങി.

തിരുവനന്തപുരം: ഷുഹൈബ് വധമുള്‍പ്പെടെ കേരളത്തിൽ സമീപകാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നടപടി ആവശ്യപ്പെന്ന് നിയമസഭയിൽ പ്രതിപക്ഷബഹളം. ചോദ്യോത്തരവേളയ്ക്കായി സ്പീക്കര്‍ ഡയസിൽ എത്തിത്തുടങ്ങിയയുടൻ പ്രതിപക്ഷ എംഎൽഎമാര്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടത്തിലെത്തി.

ഇന്നലെയും സഭ ആരംഭിച്ച് പത്തുമിനിട്ടിനടകം ബഹളം മൂലം സഭ നിര്‍ത്തിവെച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

അതേസമയം പ്രതിഷേധവുമായി ഡയസിലെത്തിയ പ്രതിപക്ഷാംഗങ്ങളോട് സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം ശരിയല്ലെന്നും നിയമസഭയിൽ ബഹളം നടക്കുമ്പോള്‍ പ്രതിപക്ഷനേതാവ് നിശബ്ദനായിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പറഞ്ഞു

new jindal advt tree advt
Back to top button