സംസ്ഥാനം (State)

വൈത്തിരിയിലെ യുവതിയുടെ ആത്മഹത്യയിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ സംഘടനാ നടപടിക്ക് സാധ്യത.

ആത്മഹത്യ ചെയ്ത യുവതിയും ജില്ലാ സെക്രട്ടറിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന ഭർത്താവിന്റെ പരാതിയിലാണ് സംഘടനാ നടപടിക്കുള്ള സാധ്യത

കൽപറ്റ: വൈത്തിരിയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ സംഘടനാ നടപടിക്ക് സാധ്യത. വൈത്തിരി സ്വദേശി സക്കീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഗഗാറിനെതിരെ ഭർത്താവ് ഷാജി പരാതി നൽകിയിരുന്നു. ഒക്ടോബർ 21നാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗഗാറിനെതിരെ സംസ്ഥാന കമ്മിറ്റിയിലും പരാതിയെത്തിയതോടെ സി.പി.എം അന്വേഷണം തുടങ്ങിയിരുന്നു. എളമരം കരീം, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല.

ഗഗാറിനും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം ഗഗാറിനെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യപരമായ രീതിയിൽ നേരിടുമെന്നുമാണ് സി.പി.എം വയനാട് ജില്ലാ സെക്രട്ടിയേറ്റിന്റെ വിശദീകരണം. സക്കീനയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സി.പി.എം ജില്ലാ സെക്രട്ടറിയുമായുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്നെന്നും വിവാഹമോചനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നതായും സക്കീനയുടെ മൂന്നാമത്തെ ഭർത്താവ് ഷാജി പോലീസിന് നൽകിയ മൊഴിയിലുണ്ട്.

Tags
Back to top button