അന്തദേശീയം (International)

36,000 ഇന്ത്യക്കാരെ നാടുകടത്തി വിദേശ രാജ്യം

ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

മദ്യം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവർ, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവയുടെ പേരിൽ പിടിയിലായവർ, യാചകർ തുടങ്ങിയവരെയും, വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്.

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കൂടുതൽ പേരെയും നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്, എത്യോപ്യ, ഫിലിപ്പൈന്സ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ കൂടുതലുള്ളത്.

ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്. ഇവരിൽ ഏറ്റവുമധികം പേര് ഇന്ത്യക്കാരാണ്

Tags
Back to top button