കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സുരക്ഷയൊരുക്കി 750 പൊലീസുകാർ

എൻ.സി.സി, എസ്.പി.സി, റെഡ് ക്രോസ് വൊളന്റിയർമാർ എന്നിവരെ കൂടാതെയാണ് 750 പോലീസുകാരെ കലോത്സവ വേദികളിൽ നിയോഗിച്ചിരിക്കുന്നത്.

കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സുരക്ഷയൊരുക്കി പോലീസ്. 750 പോലീസുകാരെയാണ് കലോത്സവ വേദികളിൽ നിയോഗിച്ചിരിക്കുന്നത്. എൻ.സി.സി, എസ്.പി.സി, റെഡ് ക്രോസ് വൊളന്റിയർമാർ എന്നിവരെ കൂടാതെയാണിത്.

29 വേദികൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആറ് സോണുകളായി തിരിച്ചാണ് പോലീസ് സുരക്ഷ ഒരുക്കുന്നത്. സ്റ്റേജ്, ഗതാഗതം, ഭക്ഷണം, താമസം, ക്രമസമാധാനം എന്നിങ്ങനെ തരംതിരിച്ച് ആറ് ഡി.വൈ.എസ്.പിമാർക്കാണ് സോണുകളുടെ ചുമതല നൽകിയിരിക്കുന്നത്. പ്രധാന പത്തുവേദികളിൽ പോലീസ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിക്കും. റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പോലീസ് ഹെൽപ്പ് ഡെസ്ക് ഉണ്ടാകും.
പ്രധാന വേദിക്കരികിൽ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും ഇത്. നഗരത്തിലെയും പരിസരങ്ങളിലെയും ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് 110 പോയിന്റുകളിൽ രാപ്പകൽ പോലീസിനെ വിന്യസിക്കും. നീലേശ്വരം മുതൽ വെള്ളിക്കോത്തുവരെയുള്ള പോയിന്റുകളിൽ നാലുമണിക്കൂർ വീതമായിരിക്കും പോലീസിന് ജോലി.

പോലീസ് കൺട്രോൾ റൂം നമ്പർ: 9497970111, 112.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button