സംസ്ഥാനം (State)

ഉമ്മൻ ചാണ്ടിയ്ക്കെതിരെ ആരോപണങ്ങളുമായി പി ജെ കുര്യൻ.

ഉമ്മൻ ചാണ്ടിയ്ക്കെതിരെ ആരോപണങ്ങളുമായി പി ജെ കുര്യൻ.

</p>ന്യൂഡൽഹി: രാജ്യസഭാസീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയ്ക്കെതിരെ ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ. തന്നെയും പി സി ചാക്കോയെയും വെട്ടിനിരത്താനായിരുന്നു രാജ്യസഭാസീറ്റ് കേരള കോൺഗ്രസന് നല്‍കിയതെന്ന് പി ജെ കുര്യൻ ആരോപിച്ചു. താൻ നിഷ്‍‍പക്ഷനായിരുന്നുവെന്നും ബിജെപി അനുകൂലനിലപാട് എടുത്തിട്ടുണ്ടെന്ന് തെളിയിച്ചാൽ താൻ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കുര്യൻ വ്യക്തമാക്കി. </>

ഉമ്മൻ ചാണ്ടിയ്ക്ക് പാര്‍ട്ടിയേക്കാള്‍ വലുതാണ് ഗ്രൂപ്പ്. എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തും. 1981ൽ തനിക്ക് സീറ്റ് തന്നത് ഉമ്മൻ ചാണ്ടിയോ ആര്യാടൻ മുഹമ്മദോ അല്ല, വയലാര്‍ രവിയാണ് തന്‍റെ പേര് പറഞ്ഞത്. എ കെ ആന്‍റണി അന്ന് അനുകൂലിച്ചു. അന്നും താൻ ആരോടും സീറ്റ് ചോദിച്ചിരുന്നില്ലെന്നും വയലാര്‍ രവി വീട്ടിലെത്തി തന്‍റെ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി ജനകീയനാണ്. എന്നാൽ ഉമ്മൻ ചാണ്ടി നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ തോൽക്കുകയും ഒരു തവണ രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുകയുമാണ് ഉണ്ടായതെന്ന് കുര്യൻ ഓര്‍മിപ്പിച്ചു. ഉമ്മൻ ചാണ്ടിയെക്കാള്‍ ജനകീയരായവര്‍ പാര്‍ട്ടിയിലുണ്ട്. താൻ ജനകീയനല്ല, പക്ഷെ പാര്‍ട്ടി ഏൽപിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

1980 മുതൽ എൽഡിഎഫ് മണ്ഡലമായ മാവേലിക്കരയിൽ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ ഞാൻ അവിടെ ജയിച്ചു. രാജീവ് ഗാന്ധിയും പിന്നീട് സോണിയ ഗാന്ധിയും എന്നെ ചീഫ് വിപ്പാക്കി. കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് കേരളത്തിൽ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കുമെന്നും ഈ തീരുമാനം ഗുണം ചെയ്യുക ബിജെപിയ്ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

<p>യുവ എംഎൽഎമാര്‍ പറഞ്ഞത് ഉമ്മൻ ചാണ്ടിയ്ക്കും ബാധകമല്ലേയെന്ന് കുര്യൻ ചോദിച്ചു. സുധീരനെപ്പോല താനും ഗ്രൂപ്പില്ലാത്ത ആളാണെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </>
Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.