സ്പോട്സ് (Sports)

മോഹൻലാൽ പി.യു.ചിത്രയെ കണ്ട് ആശംസകൾ അറിയിച്ചു.

മലയാളത്തിൻെറ സൂപ്പർതാരം മോഹൻലാൽ കായികരംഗത്തെ അഭിമാനമായ പി.യു.ചിത്രയെ കണ്ട് ആശംസകൾ അറിയിച്ചു.

‘ലാലേട്ടനൊപ്പം’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം, ചിത്ര തന്നെ ഫേസ്ബുക്കിലൂടെ പങ്കു വെച്ചു. ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണം നേടി ചിത്ര രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു.

ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ചിത്ര തഴയപ്പെട്ടത് വൻ വിവാദമായിരുന്നു.

ഇതിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇൻഡോർ ഗെയിംസിൽ നേടിയ സ്വർണം. മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 തൻെറ പുതിയ ചിത്രമായ ഒടിയൻെറ ഷൂട്ടിങിൻെറ ഭാഗമായി മോഹൻലാൽ പാലക്കാടുണ്ട്. അതിനിടെയാണ് തിരക്കുകൾ മാറ്റിവെച്ച് മോഹൻലാൽ ചിത്രയെ അഭിനന്ദിക്കാനെത്തിയത്.
Tags

Leave a Reply