പത്മാവതി’ന് നിരോധനമില്ല; ഉത്തരവ് പാലിക്കണമെന്ന് സുപ്രീംകോടതി.

പത്മാവതി'ന് നിരോധനമില്ല

<p>ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ കോടതി ഉത്തരവ് പാലിക്കണമെന്ന് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളും രജപുത്ര കർണിസേനയും സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് തള്ളിയത്.</p>

ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം തള്ളി. സിനിമ ഇഷ്ടമല്ലെങ്കിൽ അങ്ങനെയുള്ളവർ സിനിമ കാണേണ്ടെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന് നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിധി അനുസരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണെന്നും പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചിത്രം പ്രദർശിപ്പിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ രാജ്യത്ത് ഒരു സെൻസർ ബോർ‌ഡ് ഉണ്ട്. ബോർഡ് നൽകിയ അനുമതി കോടതി നേരത്തെ ശരി വെച്ചതാണ്. ഇക്കാര്യം സിനിമയ്ക്ക് എതിരെ പ്രതിഷേധം ഉയർത്തുന്നവർ നല്ലതാണെന്നും കോടതി നിരീക്ഷിച്ചു.

 <p>ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.</>
advt
Back to top button