ബോളിവുഡ് (Bollywood)

ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി.

മൂന്നു മിനിറ്റ് നീളുന്ന ഗംഭീര ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാനമായും വേഷമിടുന്നത്.

മേവാറിലെ റാണി റാണി പദ്മിനിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.

റാണി പദ്മിനി എന്ന പദ്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ പ്രമേയം

രാം ലീല ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്ക് ശേഷം രണ്‍വീര്‍ സിങ് സിങ് ദീപിക സഞ്ജയ് ലീല ബന്‍സാലി ത്രയങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഷാഹിദ് എത്തുന്നത്. ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും തിരക്കഥ ഒരുക്കുന്നത്.

ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. ദേവദാസ് ,സാവരിയ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്തിട്ടുണ്ട്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.