പാകിസ്ഥാനിൽ പൊടിക്കാറ്റിലും കടുത്ത മഴയിലും 26 പേർ മരിച്ചു.

പാകിസ്ഥാനിൽ പൊടിക്കാറ്റിലും കടുത്ത മഴയിലും 26 പേർ മരിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും കടുത്ത മഴയിലും 26 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ മിക്കയിടങ്ങളിലും താറുമാറായി. ബലൂചിസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ഒമ്പതു വീതവും സിന്ധിൽ അഞ്ചുപേരുമാണ് മരിച്ചത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ മൂന്നുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കറാച്ചിയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

കറാച്ചിയിൽനിന്നും മത്സ്യബന്ധനത്തിനുപോയ 10 പേരെ കാണാതായി. ഇതേത്തുടർന്ന് പാക് സേന നടത്തിയ തെരച്ചിലിൽ ആറുപേരെ കണ്ടെത്തി. മറ്റുള്ളവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

1
Back to top button