അന്തദേശീയം (International)

തീവ്രവാദി സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ പാകിസ്താനെ ഡാർക്ക് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തും

കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് നൽക്കുന്ന അവസാന അവസരമാണ് ഡാർക്ക് ഗ്രേ ലിസ്റ്റ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം 18 ന് എടുക്കും.

തീവ്രവാദി സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ പാകിസ്താനെ ഡാർക്ക് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തും. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് നൽക്കുന്ന അവസാന അവസരമാണ് ഡാർക്ക് ഗ്രേ ലിസ്റ്റ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം 18 ന് എടുക്കും

പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ആണ് പാകിസ്താനെ ഡാർക്ക് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഭീകരർക്ക് ധനസഹായം നൽകുന്നതിനാൽ എഫ്.എ.ടി.എഫ് 2018 ജൂണിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. സാമ്പത്തിക സഹായം നൽകുന്നത് തടയാൻ 27 ഇന ആക്ഷൻ പ്ലാൻ നിർദേശിച്ചു. എന്നാൽ ഈ നിബന്ധനകളിൽ ആറ് എണ്ണം മാത്രമാണ് പാകിസ്താൻ പാലിച്ചതെന്നാണ് എഫ്.എ.ടി.എഫ് കണ്ടെത്തിയത്.

എഫ്.എ.ടി.എഫ് യോഗത്തിൽ അംഗരാജ്യങ്ങൾ പാകിസ്താനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായം ലഭിക്കാൻ ഫിനാന്ഷ്യൽ ടാസ്ക് ഫോഴ്സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പ്ലീനറി സമ്മേളനം 18 വരെയാണ് പാരീസിൽ നടക്കുക.

Tags
Back to top button