സംസ്ഥാനം (State)

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെതിരായി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിൽ വന്നതിലാണ് അന്വേഷണം

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിൽ വന്നതിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

പാലാരിവട്ടം മേൽപ്പാലം നിർമാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നതെന്നും അഞ്ച് കോടിരൂപ പിന്നീട് മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ആരോപണമുണ്ട്.

മേൽപ്പാലം അഴിമതിയിൽ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയിട്ടുണ്ട്.

Tags
Back to top button