സംസ്ഥാനം (State)

ശബരിമല വിധി അയ്യപ്പ ഭക്തർക്ക് ആശ്വാസകരമാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ

കൂടുതൽ വിവരങ്ങൾ കോടതിയിൽ നിന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ബെഞ്ചിലേക്ക് വിട്ടത് അയ്യപ്പ ഭക്തർക്ക് ആശ്വാസകരമാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. കൂടുതൽ വിവരങ്ങൾ കോടതിയിൽ നിന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു.

Tags
Back to top button