വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അവർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. സി.ബി.ഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി ഉറപ്പ് നൽകി

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നേരത്തെ അറിയിച്ചിട്ടാണിവർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അവർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.

നിയമസഭാ മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സി.ബി.ഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി ഉറപ്പ് നൽകി. മുഖ്യമന്ത്രി എല്ലാതരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സി.ബി.ഐയെ ഏൽപ്പിക്കാൻ സാങ്കേതികപരമായ പ്രശ്നം എന്തെന്നാൽ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ പാളിച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്നും വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് പറഞ്ഞു.

അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button