കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്യോത്തുംചാലിൽ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം.

കഴിഞ്ഞ ദിവസം മുതൽ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button