ഖത്തറിൽ ബാബ രാംദേവിന്‍റെ പതഞ്‍ജലി ഉൽപന്നങ്ങൾ നിരോധിച്ചു.

പതഞ്‍ജലി ഉൽപന്നങ്ങൾ നിരോധിച്ചു

ന്യൂഡൽഹി അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ യോഗഗുരു ബാബ രാംദേവിന്‍റെ പതഞ്‍ജലി ആയുര്‍വേദിക്സിന്‍റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു.

അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്‍ജലി ഉല്‍പന്നങ്ങള്‍ ഖത്തറില്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

വില്‍പനശാലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഉൽപന്നങളിൽ അമിത രാസസാന്നിധ്യം കണ്ടെത്തിയത്.

പതഞ്‍ജലി മരുന്നുകൾ ചികിത്സകര്‍ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രാംദേവിന്‍റെ പതഞ്‍ജലി ആയുര്‍വേദയുടെ ആറ് ഉൽപന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പതഞ്‍ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

advt
Back to top button