സംസ്ഥാനം (State)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് പി സി ജോര്‍ജ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് പി സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് വീണ്ടും പി സി ജോര്‍ജ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിൽ പിസി ജോര്‍ജ് ആരോപിച്ചു. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നതിന്‍റെ പിറ്റേന്ന് പരാതിക്കാരിയും കന്യാസ്ത്രീയും ബിഷപ്പും ഒരു ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. ഇതിന്‍റെ ആറ് ചിത്രങ്ങളും വീഡിയോയും അടങ്ങിയതെന്ന് അവകാശപ്പെടുന്ന സിഡിയും പി സി ജോര്‍ജ് ഉയര്‍ത്തിക്കാട്ടി.

ചിത്രങ്ങള്‍ പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിച്ചുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറിൽ നിന്നും കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നത് കണ്ടുവെന്ന വ്യാജമൊഴി പോലീസ് എഴുതി വാങ്ങിയെന്നും പി സി ജോര്‍ജ് ആരോപിച്ചു.

Tags
Back to top button