ടെലിഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നിയമ വിദ്യാർത്ഥിനി അഥീന സോളമനാണ് ഹർജി നൽകിയത്.

ടെലിഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നിയമ വിദ്യാർത്ഥിനി അഥീന സോളമനാണ് ഹർജി നൽകിയത്.

ടെലിഗ്രാം ആപ്പിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി ഹർജിയിൽ പറയുന്നു.

ഇത് തടയാൻ നടപടിയുണ്ടാകണം. ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ടെലിഗ്രം ആപ് പ്രവർത്തിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Back to top button