ഇന്ധനവില കുതിക്കുന്നു

ഇന്ധനവില കുതിക്കുന്നു

</p>കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന്‍റെ വില 82.00 രൂപയാണ്.<p>

അതേസമയം, ഡല്‍ഹിയില്‍ 77.83 രൂപയാണ് പെട്രോളിന്‍റെ വില. കൊല്‍കത്തയില്‍ 80.47 രൂപയും, മുംബൈയില്‍ ‍85.65 രൂപയുമാണ്‌. ചെന്നൈയില്‍ പെട്രോളിന്‍റെ വില 80.80 രൂപയാണ്.

<p>തിരുവനന്തപുരത്ത് ഡീസലിന് 74.60 രൂപയാണ് വില. 68.75 രൂപയാണ് ഡല്‍ഹിയിലെ ഡീസല്‍ വില. കൊല്‍കത്തയില്‍ 71.30 രൂപയും മുംബൈയില്‍ 73.20 രൂപയുമാണ് ഡീസലിന്‍റെ വില. ചെന്നൈയില്‍ ഡീസല്‍ വില 72.58 രൂപയിലുമെത്തി.</>

advt
Back to top button