പ്രധാന വാ ത്തക (Top Stories)

അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നു; പിണറായി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മത-ജാതി-വിദ്വേഷ-ധനാധിപത്യ

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ചത്.

താങ്കൾ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്.

രാജ്യത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐ എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്.

ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരമെന്നും പിണറായി കുറിക്കുന്നു.

Tags

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.