സംസ്ഥാനം (State)

അക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മുന്നണികൾ ശ്രമിക്കണം-മുഖ്യമന്ത്രിപിണറായി വിജയൻ.

തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷം സംസ്ഥാനത്ത് ഇനിയും പടരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആർഎസ്എസ് – ബിജെപി നേതാക്കളുമായി രാവിലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത സമാധാന ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

അക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മുന്നണികൾ ശ്രമിക്കണം.

അതിനായി പാർട്ടി പ്രവർത്തകരെ ബോധവൽക്കരിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 തിരുവനന്തപുരം കൗൺസിലറുടെ വീടിന് നേരെയും, ബിജെപി ഓഫീസിന് നേരെയും ആക്രമണങ്ങൾ ഉണ്ടായ ശേഷം ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് വരെയുള്ള സംഭവങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Back to top button