അന്നും ഇന്നും എന്നും – ഓർക്കണം നമ്മൾ കേരളീയരാണ്…….

അന്നും ഇന്നും എന്നും - ഓർക്കണം

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ ചേമ്പിന്റെ താളെന്തു ചെയ്യും.

ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ കുമ്പളം നട്ടു വളർത്തും ? ഇഞ്ചി മിഠായിയെ പോലും, വെറും നഞ്ചായി കാണുന്നോരല്ലോ ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ” നാണിച്ചു ചൂളുന്നോർ നമ്മൾ സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ.

കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ പിന്നാമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു, പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ആരോറൂട്ട് എന്നു നാം കേട്ടു, സൂപ്പർ-മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു.

ചക്കിലിട്ടാട്ടിയോരെണ്ണ, കേര-നാടിന്റെ സ്വന്തമാണെന്നാൽ ആരോ പറഞ്ഞു കൊളസ്‌ട്രോൾ, നമ്മൾ പോയി പനയെണ്ണ തേടി ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു-മാങ്ങ ഞെരടി കഴിച്ചോർ കാലത്തെണീറ്റവരിന്നോ, കോൺ-ഫ്‌ളേക്‌സാണു തീറ്റയറിഞ്ഞോ.

കുത്തരിച്ചോറിന്റെ കൂടെ, ഒരു മത്തി വറുത്തതും കൂട്ടി മൃഷ്ടാന്നമുണ്ടവർ നമ്മൾ, ഇന്നു നൂഡിൽസ് കഴിക്കുന്നോരായി കൂണു പോലെങ്ങും മുളച്ചു, നാട്ടിൽ ഫാസ്റ്റ്ഫുഡ് വിൽക്കും കടകൾ കറുകറുത്തെണ്ണയിൽ കോരി, നമ്മൾ കറുമുറെ തിന്നേറെ ചിക്കൻ.

നഗരത്തിലെങ്ങും നിറഞ്ഞു, പിന്നെ നാട്ടിൻ പുറത്തും തുറന്നു ബേക്കറി എന്നുള്ള പേരിൽ, നിറ-ഭക്ഷണശാലകളെങ്ങും വീട്ടിലെ പാചകം നിർത്തി, നമ്മൾ ഔട്ടിങ് ശീലമായ് മാറ്റി മാസം മുടങ്ങാതെയിപ്പോൾ, നക്ഷത്ര ഹോസ്പിറ്റൽ കാണാൻ തുടങ്ങി.

ചിന്തിക്കണം നമ്മൾ, ഇന്നേ ഇനിയില്ല സമയം കളവാൻ ഭക്ഷണക്കാര്യത്തിലിന്നേ, നമ്മൾ പോകണം ആരോഗ്യമാർഗ്ഗേ . മാറണം നാം കേരളീയർ, തീർച്ച മാറ്റങ്ങൾ വേണം നമുക്കും , പക്ഷേ ആ മാറ്റങ്ങളിങ്ങനെ വേണോ? ന്തിക്കണം നമ്മളിന്നേ.

advt
Back to top button