കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയേയും കാമുകനേയും പോലീസ് പിടികൂടി.

ഗൾഫിൽ നിന്നെത്തിയ വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ഓയൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനേയും പൂയപ്പള്ളി പൊലീസ് പിടികൂടി. ചെറിയ വെളിനല്ലൂർ തെക്കേതോട്ടത്തിൽ വീട്ടിൽ ജയശങ്കറിനെയും (45) സമീപവാസിയായ നാല്പത്തിനാലുകാരിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നാണ് ഇവർ കാമുകനൊപ്പം അഞ്ചും പതിനഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.

വിവരമറിഞ്ഞ് ഗൾഫിൽ നിന്നെത്തിയ വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും എറണാകുളത്തെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തായാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ഗോപൻ, ഡബ്ലിയു.സി.പി.ഒ സുജാത എന്നിവരടങ്ങുന്ന ഇവരെ പിടികൂടിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button