കുറ്റകൃത്യം (Crime)

തലശേരിയിൽ രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്

തലശേരി: രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തചു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു.

മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു.

Tags
Back to top button