കുറ്റകൃത്യം (Crime)

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന നാലു പേരെ പോലീസ് പിടികൂടി

സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുകയാണ് ഇവരുടെ രീതി

പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന നാലു പേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര മഞ്ചവിളാകം സ്കൂളിന് സമീപം വിഷ്ണു (19) അനന്തു (20)പള്ളിച്ചൽ പുന്നമൂട് സ്കൂളിന് സമീപം തുഷാര ഭവനിൽ ഷാൻ (18) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവർ. ചെറുസംഘങ്ങളായി തിരിഞ്ഞ് ഇവർ തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് സ്കൂൾ, കോളേജുകളിൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുകയാണ് ഇവരുടെ രീതി. അപരിചിതർക്കോ, വിശ്വാസമില്ലാത്തവർക്കോ ഇവർ കഞ്ചാവ് നൽകാറില്ലായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഇരുന്നൂറു രൂപയ്ക്ക് വിൽക്കുന്ന 128 ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്.

നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അടുത്ത സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ രീതി. പൊലീസ് പിടികൂടാതിരിക്കാനായി, ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവിൽ വീട് വാടകക്കെടുത്താണ് ഇവർ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഡി.സി.പിമാരായ ആർ. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം ബ്രാഞ്ച് ഏ.സി സന്തോഷ് എം.എസ്, സ്പെഷ്യൽ ബ്രാഞ്ച്ഏ.സി പ്രമോദ് കുമാർ, ശ്രീകാര്യം എസ്.എച്ച്.ഓ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാർ ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

Tags
Back to top button