ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരുടെ നീക്കം ഡൽഹി സ്പെഷ്യൽ പോലീസ് സെൽ തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവർക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

അസമിലെ ഗോൽപാറയിൽ നിന്നാണ് മൂന്ന് ഭീകരരെ ഡൽഹി സ്പെഷ്യൽ പോലീസ് സെൽ അറസ്റ്റ് ചെയ്തത്. മുഖ്താസ് ഇസ്ലാം, റാൻജിത് അലി, ജാമിൽ ജമാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡിയും ബോംബും കണ്ടെടുത്തു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡി.സി.പി പ്രമോദ് കുശ്വാഹ പറഞ്ഞു.

ഡൽഹിയിക്ക് പുറമെ ഗോൽപാറയിലും ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് ഭീകരർ തയാറെടുക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറിയിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button