പറവൂരിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്.

പ്രതികൾ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് പോലീസ്

പറവൂർ വെടിമറയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. പ്രതികൾ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് പോലീസ് പറയുന്നു. പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് അനസിന്റെ അടുത്ത അനുയായികളാണ് പ്രതികളെന്നും പോലീസ് പറയുന്നു.

അനസ് മുമ്പ് തീവ്രവാദ കേസിൽ പിടിയിലായിട്ടുള്ള വ്യക്തിയാണെന്നും മുബാറക്കിനെ കൊല്ലാൻ തീരുമാനിച്ചാണ് പ്രതികൾ എത്തിയതെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിൽ കൊലപാതകം നടക്കുന്നത്. ചാലക്ക മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Back to top button